Skip to content
വാട്ട്സ്ആപ്പിലെ വലിയ മാറ്റങ്ങള്‍
വാട്ട്സ്ആപ്പ് പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് ഇറക്കി. ഡിസൈനിലും ലുക്കിലും വന്‍ മാറ്റമാണ് പുതിയ ആപ്ലികേഷന്‍ വരുത്തിയിരിക്കുന്നത്.
നേരത്തെ പോലെ തന്നെ ആപ്ലികേഷന്‍റെ മുകള്‍വശം കോള്‍, ചാറ്റ്, കോണ്‍ടാക്റ്റ് എന്നിവ ഒന്നിപ്പിച്ചിരിക്കുന്നു. ഇത് ഫേസ്ബുക്ക് പേജ് പോലെ ഇത്തിരി സൈസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അറ്റാച്ച്മെന്‍റ് ചെയ്യാവുന്നതിനായുള്ള സൂചകങ്ങള്‍ വലുതായിക്കിയിട്ടുണ്ട് ഒപ്പം കളര്‍ഫുള്ളും. ചാറ്റിങ്ങ് ടൈപ്പ് ചെയ്യാനുള്ള സ്പൈസിനും മാറ്റങ്ങളുണ്ട്. നിലവില്‍ ഈ പതിപ്പ് ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറില്‍ ലഭിക്കാന്‍ തുടങ്ങിയിട്ടില്ല. എന്നാല്‍ എപികെ ഫയലായി വാട്ട്സ്ആപ്പ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
Download new and improved Whatsapp
ഫേസ്ബുക്ക് വാട്ട്സ്ആപ്പിനെ വിഴുങ്ങാന്‍ തുടങ്ങി !!!

വാട്ട്സ്ആപ്പിനെ ഫേസ്ബുക്ക് റെക്കോഡ് തുകയ്ക്കാണ് ഏറ്റെടുത്തത്. ഏതാണ്ട് 19 ബില്ല്യണ്‍ ഡോളറിന്. എന്നാല്‍ അത് വെറും ഒരു എടുത്തുചാട്ടം മാത്രമല്ല അത് എന്നതിന്‍റെ ആദ്യ സൂചനകള്‍ വന്നു കഴിഞ്ഞു. തങ്ങളുടെ ആന്‍ഡ്രോയ്ഡ് ആപ്ലികേഷനോട് വാട്ട്സ്ആപ്പ് ബന്ധിപ്പിക്കുന്ന പുതിയ സംവിധാനം ടെസ്റ്റ് ചെയ്തു തുടങ്ങി.
അതായത് ഇനി നമ്മുക്ക് ഫേസ്ബുക്ക് ആപ്ലികേഷനില്‍ നിന്നും ഒരു പോസ്റ്റ് നേരിട്ട് സെന്‍റ് ചെയ്യാം വാട്ട്സ്ആപ്പിലേക്ക് അതിനുള്ള ബട്ടണുള്ള ചിത്രങ്ങള്‍ ചില സൈറ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ വാട്ട്സ്ആപ്പ് ഉപയോഗിച്ച് ഫേസ്ബുക്ക് ട്രാഫിക്ക് വര്‍ദ്ധിപ്പിക്കാനുള്ള വലിയോരു നീക്കമാണ് ഫേസ്ബുക്ക് നടത്തുന്നതെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.
ഗൂഗിള്‍ മാപ്പിലെ മോശം ചിത്രം: ഗൂഗിള്‍ മാപ്പ് പറഞ്ഞു
ആന്‍ഡ്രോയ്ഡ് ലോഗോ ആപ്പിള്‍ ലോഗോയ്ക്ക് മുകളില്‍ മൂത്രം ഒഴിക്കുന്ന ദൃശ്യം ഗൂഗിള്‍ മാപ്പില്‍ പ്രത്യക്ഷപ്പെട്ടതില്‍ ഗൂഗിള്‍ മാപ്പ് ചോദിച്ചു. പാകിസ്ഥാനില്‍ നടന്ന ഒരു ക്രൗഡ് സോര്‍സിങ്ങ് എഡിറ്റിലാണ് ഒരു വിരുതന്‍ ഗൂഗിളിന് പണി കൊടുത്തത്.ഗൂഗിള്‍ അമേരിക്കന്‍ മാധ്യമങ്ങളിലൂടെയാണ് ഇതില്‍ ഖേദം രേഖപ്പെടുത്തിയത്. എന്തായാലും ഈ ചിത്രം ഗൂഗിള്‍ നീക്കം ചെയ്തിട്ടുണ്ട്. ആപ്പിളും ഈ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ബോധപൂര്‍വ്വമായ തെറ്റല്ലെന്നാണ് ഗൂഗിള്‍ പറയുന്നത്.ഗൂഗിള്‍ നേതൃത്വത്തിലുള്ള ആന്‍ഡ്രോയ്ഡ് ആപ്പിളിന്‍റെ ഫോണുകള്‍ക്ക് കടുത്ത വെല്ലുവിളി ആഗോള തലത്തില്‍ ഉയര്‍ത്തുമ്പോഴാണ് ഈ ചിത്രം വന്നത് എന്നതാണ് ശ്രദ്ധേയം.