Advertisement

Saturday, 25 April 2015

ഫേസ്ബുക്ക് വാട്ട്സ്ആപ്പിനെ വിഴുങ്ങാന്‍ തുടങ്ങി ?

 ഫേസ്ബുക്ക് വാട്ട്സ്ആപ്പിനെ വിഴുങ്ങാന്‍ തുടങ്ങി !!!



വാട്ട്സ്ആപ്പിനെ ഫേസ്ബുക്ക് റെക്കോഡ് തുകയ്ക്കാണ് ഏറ്റെടുത്തത്. ഏതാണ്ട് 19 ബില്ല്യണ്‍ ഡോളറിന്. എന്നാല്‍ അത് വെറും ഒരു എടുത്തുചാട്ടം മാത്രമല്ല അത് എന്നതിന്‍റെ ആദ്യ സൂചനകള്‍ വന്നു കഴിഞ്ഞു. തങ്ങളുടെ ആന്‍ഡ്രോയ്ഡ് ആപ്ലികേഷനോട് വാട്ട്സ്ആപ്പ് ബന്ധിപ്പിക്കുന്ന പുതിയ സംവിധാനം ടെസ്റ്റ് ചെയ്തു തുടങ്ങി.
അതായത് ഇനി നമ്മുക്ക് ഫേസ്ബുക്ക് ആപ്ലികേഷനില്‍ നിന്നും ഒരു പോസ്റ്റ് നേരിട്ട് സെന്‍റ് ചെയ്യാം വാട്ട്സ്ആപ്പിലേക്ക് അതിനുള്ള ബട്ടണുള്ള ചിത്രങ്ങള്‍ ചില സൈറ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ വാട്ട്സ്ആപ്പ് ഉപയോഗിച്ച് ഫേസ്ബുക്ക് ട്രാഫിക്ക് വര്‍ദ്ധിപ്പിക്കാനുള്ള വലിയോരു നീക്കമാണ് ഫേസ്ബുക്ക് നടത്തുന്നതെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.


0 comments:

Post a Comment

Advertisement