ബാറ്ററി ചാര്‍ജ് നിലനില്ക്കുന്നില്ല എന്നതാണ് ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ പ്രശ്നം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രതിസന്ധി മറികടക്കാം. അതിനായി ഇതാ 10 വഴികള്‍.
1. ആന്‍ഡ്രോയ്ഡ് ആപ്പുകളുടെ ബാക്ക്ഗ്രൗണ്ട് പ്രവര്‍ത്തനം നിര്‍ത്തുക
ഒരിക്കല്‍ ഓപ്പണ്‍ ആക്കിയ ആപ്പുകള്‍ ക്ലോസ് ചെയ്തതിനു ശേഷവും ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിന്റെ പ്രത്യേകതയാണ്. ഈ ആപ്പുകളെ ആന്‍ഡ്രോയ്ഡ് ടാസ്ക് മാനേജര്‍ വഴി ക്ലോസ് ചെയ്യാം. ഇതിനായി ഹോം ബട്ടണ്‍ 2-3 സെക്കന്റ് അമര്‍ത്തിപ്പിടിക്കുക, ശേഷം വരുന്ന സ്ക്രീനില്‍ റാം ടാബ് സെലക്ട് ചെയ്ത് ക്ലിയര്‍ മെമ്മറി എന്ന ബട്ടണില്‍ ടാപ്പ് ചെയ്യുക. ഇതിലൂടെ ബാറ്ററി ചാര്‍ജ് സേവ് ചെയ്യാമെന്നത് കൂടാതെ നിങ്ങളുടെ ഫോണ്‍ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
2, ബാക്ക്ഗ്രൗണ്ട് ബ്ലാക്കായി ഉപയോഗിക്കുക
നിങ്ങളുടെ ഫോണ്‍ എഎംഒ എല്‍ഇഡി സ്ക്രീന്‍ ആണെങ്കില്‍ ബ്ലാക്ക് ബാക്ക്ഗ്രൌണ്ട് ഉപയോഗിക്കുന്നത് ബാറ്ററി ചാര്‍ജ് നിലനിര്‍ത്താന്‍ സഹായിക്കും, കാരണം എഎംഒ എല്‍ഇഡി സ്ക്രീന്‍, കളറുള്ള പിക്സെല്‍ മാത്രമേ പ്രകാശിപ്പിക്കാനായി വലിയ ചാര്‍ജ് ഉപയോഗിക്കു. ഇരുണ്ട കളറാണെങ്കില്‍ ചെറിയ ചാര്‍ജ് മാത്രമേ ഉപയോഗിക്കേണ്ടി വരൂ.
3, ആപ്പുകളുടെ തീം ഇരുണ്ടതാക്കുക
എല്ലാ, ആപ്ലികേഷനുകളിലും സാധിക്കുകയില്ലെങ്കില്‍, ചില ആപ്പുകളുടെ ആപ്പ് തീമും ബാക്ക്ഗ്രൌണ്ടും ഇരുണ്ടതാക്കുക.
4, ഓട്ടോ ബ്രൈറ്റ്നെസ് ഒഴിവാക്കുക
ഓട്ടോ ബ്രൈറ്റ്നെസ് നല്ലതാണെങ്കിലും ആവശ്യമുള്ളതിനെക്കാള്‍ കൂടുതല്‍ പ്രകാശം സ്ക്രീനില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, അത് മൂലം ചാര്‍ജ് പെട്ടെന്ന് നഷ്ടപ്പെടുകയും ചെയ്യും. എപ്പോഴും ബ്രൈറ്റ്നെസ് മാനുവലായി സെറ്റ് ചെയ്യുന്നതാണ് നല്ലത്.
5, വൈബ്രേറ്റ് ഒഴിവാക്കുക
അത്യാവശ്യമാണെങ്കില്‍ മാത്രം വൈബ്രേറ്റ് ഉപയോഗിക്കുക. ഫോണ്‍ റിംഗ് ചെയ്യുന്നതിനേക്കാള്‍ വളരെയധികം ചാര്‍ജ് വേണം വൈബ്രേറ്റ് ചെയ്യുന്നതിന്. അതുകൊണ്ട് ആവശ്യമുള്ളപ്പോള്‍ മാത്രം വൈബ്രേറ്റ് ആക്ടിവേറ്റ് ചെയ്താല്‍ മതിയാകും.
6, നല്ല ബാറ്ററികള്‍ മാത്രം ഉപയോഗിക്കുക
ഒറിജിനല്‍ ബാറ്ററിയോ അല്ലെങ്കില്‍ അംഗീകൃത കമ്പനികളുടെ ബാറ്ററികളോ മാത്രം ഉപയോഗിക്കുക. വിലയില്‍ കുറവുള്ള ബാറ്ററികള്‍ ധാരാളം കിട്ടുമെങ്കിലും കൃത്യമായ ചാര്‍ജിങ്ങിനും ഫോണിന്റെ ആയുസ് കൂട്ടുന്നതിനും അംഗീകൃത കമ്പനികളുടെ ബാറ്ററികള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
7, സ്ക്രീന്‍ ടൈമൗട്ട് കുറഞ്ഞ സമയം ആക്കുക
നിങ്ങള്‍ക്ക് പ്രായോഗികമായ ഏറ്റവും കുറഞ്ഞ സമയം സ്ക്രീന്‍ ടൈമൗട്ട് സെറ്റ് ചെയ്യുക. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഒരു ദിവസം ഏകദേശം 150 തവണ സ്ക്രീന്‍ ഓണ്‍ ചെയ്യുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കുറഞ്ഞ സമയം സ്ക്രീന്‍ ടൈമൗട്ട് സെറ്റ് ചെയ്യുന്നതിലൂടെ ബാറ്ററിയുടെ ചാര്‍ജ് കൂടുതല്‍ സമയം നിലനിര്‍ത്താവുന്നതാണ്. ടൈമൗട്ട് സെറ്റ് ചെയ്യുന്നതിനായി സെറ്റിങ്ങ്സില്‍ ഡിസ്പ്ലേ സെലക്ട് ചെയ്ത് സ്ക്രീന്‍ ടൈം ഔട്ടില്‍ ടാപ്പ് ചെയ്യുക. പിന്നീടു വരുന്ന സ്ക്രീനില്‍ ടൈമൗട്ട് സെറ്റ് ചെയ്യാവുന്നതാണ്. 15 സെക്കന്റിനും 30 സെക്കന്റിനും ഇടയില്‍ സെറ്റ് ചെയ്യുന്നതാണ് നല്ലത്.
8, ആവശ്യമില്ലാത്ത സമയങ്ങളില്‍ നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്യുക
ഫോണ്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ (ഉദാഹരണത്തിന് നിങ്ങള്‍ ഉറങ്ങുന്ന സമയത്തോ, മീറ്റിംഗില്‍ പങ്കെടുക്കുന്ന സമയത്തോ) ഫോണ്‍ ബ്ലോക്കിംഗ് മോഡിലോ സ്ലീപിംഗ് മോഡിലേക്കോ മാറ്റാവുന്നതാണ് . ബാറ്ററി ചാര്‍ജ് നിലനിര്‍ത്താന്‍ ഇത് വളരെയധികം സഹായിക്കും.
9. സര്‍വിസുകള്‍ ആവശ്യമുള്ളപ്പോള്‍ മാത്രം ആക്ടിവേറ്റ് ചെയ്യുക
ആവശ്യമില്ലാത്ത സമയങ്ങളില്‍ വൈഫൈ, ബ്ലൂടൂത്ത്, മൊബൈല്‍ ഡാറ്റ, ജിപിഎസ് എന്നിവ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. മൊബൈല്‍ ഡാറ്റ ആവശ്യമില്ലാത്ത സമയത്ത് ഓഫ് ചെയ്യുന്നതിലൂടെ ഫോണ്‍ ബില്ല് കുറയ്ക്കാമെന്നത് കൂടാതെ ബാറ്ററി ചാര്‍ജ് കുറയുന്നത് തടയുകയും ചെയ്യാം.
10, ഡൈനാമിക് നോട്ടിഫിക്കേഷന്‍ ഉപയോഗിക്കുക
നിങ്ങളുടെ മൊബൈല്‍ ‘ലോക്ക് സ്ക്രീന്‍ നോട്ടിഫിക്കേഷന്‍’ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ അത് ആക്ടിവേറ്റ് ചെയ്യുക, ഇല്ലെങ്കില്‍ അതിനു സാധിക്കുന്ന ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക. ഇതിലൂടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ നോട്ടിഫിക്കേഷന്‍സ് കാണാന്‍ കഴിയും. ഇതിനായി സ്ക്രീന്‍ ഓണ്‍ ചെയ്യണമെങ്കിലും സാധാരണ വേണ്ടി വരുന്നതിലും കുറവ് സമയം മതിയാകുമെന്നതിനാല്‍ ബാറ്ററി ചാര്‍ജും കുറവ് മതിയാകും. ഇതിനും ഇരുണ്ട തീം ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.
source : asianet viral news's