Advertisement

Sunday, 1 March 2015

വാട്ട്സ്ആപ്പ് സുരക്ഷ ഭീഷണിയില്‍..!

വാട്ട്സ്ആപ്പ് സുരക്ഷ ഭീഷണിയില്‍

വാട്ട്സ്ആപ്പ് സുരക്ഷ ഭീഷണിയില്‍
ഹെല്‍സിങ്കി: വാട്ട്സ്ആപ്പ് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ സന്ദേശ ആപ്ലികേഷനാണ്. സുരക്ഷ സംവിധാനത്തില്‍ തങ്ങള്‍ മറ്റേത് ആപ്ലികേഷനെക്കാളും മുന്നിലാണെന്നാണ് വാട്ട്സ്ആപ്പിന്റെ അവകാശവാദം. എന്നാല്‍ സന്ദേശങ്ങള്‍ക്കും, ചിത്രങ്ങള്‍ക്കും വാട്ട്സ്ആപ്പ് നല്‍കും എന്ന് പറയുന്ന ഈ സംരക്ഷണം പൊള്ളയാണെന്നാണ് പുതിയ വാദം.
ഒരു നെതര്‍ലാന്റ് വിദ്യാര്‍ത്ഥിയാണ് ഒരു സോഫ്റ്റ്വെയര്‍വച്ച് വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ വളരെ ലളിതമായി ചോര്‍ത്താം എന്ന് കാണിച്ച് തരുന്നത്. മൈക്കിള്‍ സൂര്‍രിങ് എന്നാണ് ഈ വിദ്യാര്‍ത്ഥിയുടെ പേര്.
ഇത് ഒരു വെബ് ടൂളാണ് ഒരാളുടെ സിസ്റ്റത്തില്‍ സ്ഥാപിച്ചാല്‍ അയാളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടിലെക്ക് വരുന്നതും അയാള്‍ അയക്കുന്നതുമായ എല്ലാ സന്ദേശങ്ങളും ട്രാക്ക് ചെയ്യാം എന്ന് മൈക്കിള്‍ പറയുന്നു. ഒപ്പം മുഴുവന്‍ കോണ്‍ടാക്റ്റും കരസ്ഥമാക്കാം എന്ന് പറയുന്നു ഈ മിടുക്കന്‍.
ഏതായാലും ഈ സുരക്ഷ വീഴ്ചകള്‍ പരിശോധിക്കും എന്നാണ് വാട്ട്സ്ആപ്പ് അധികൃതരും പറയുന്നത്.

0 comments:

Post a Comment

Advertisement